Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honors Farmers

Malappuram

ക​ര്‍​ഷ​ക​ര്‍​ക്കു ജെംസ് കോളജിന്‍റെ ആ​ദ​രം

രാ​മ​പു​രം: ജെം​സ് ആ​ര്‍​ട്സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജ് ഭാ​ഷാ പ​ഠ​ന വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര്‍​ഷ​ക​രെ​യും ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി​ക​ളെ​യും ഓ​ണ​പ്പു​ട​വ ന​ല്‍​കി ആ​ദ​രി​ച്ചു.

ആ​ധു​നി​ക സാ​ഹി​ത്യ​ത്തി​ന് അ​നേ​കം ക​ര്‍​ഷ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത ഹി​ന്ദി-​ഉ​റു​ദു സാ​ഹി​ത്യ​കാ​ര​ന്‍ പ്രേം​ച​ന്ദി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​മ​പു​രം ക​ട്ടി​ല​ശേ​രി വ​യ​ലി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ആ​ദ​രം.

ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ​യും ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ പ​ങ്കു​വ​ച്ച എ​ഴു​ത്തു​കാ​ര​ന് ന​ല്‍​കി​യ ആ​ദ​രം കൂ​ടി​യാ​യി​രു​ന്നു ച​ട​ങ്ങ്. നെ​ല്‍​കൃ​ഷി, പ​ച്ച​ക്ക​റി, കാ​പ്പി കൃ​ഷി​യി​ട​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​വി. അ​ബ്ദു​ല്‍​സ​മ​ദ്, എം. ​ജീ​വേ​ഷ്, കെ. ​മു​ഹ്സി​ന, ക​ര്‍​ഷ​ക​രാ​യ നെ​ളു​ക​ന്‍​തൊ​ടി ഹം​സ, കൊ​ട്ട​മ്പാ​റ കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ.​ടി. ജ​യ​ദേ​വ​ന്‍, അ​ച്ചു​തൊ​ടി വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up